ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പില്‍ അനാസ്ഥ: വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വൈകിപ്പിക്കുന്നതായി പരാതി

ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പില്‍ അനാസ്ഥ: വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വൈകിപ്പിക്കുന്നതായി പരാതി


കവരത്തി: ലക്ഷദ്വീപ് വിദ്യാഭ്യാസവകുപ്പിന്റെ അനാസ്ഥമൂലം 2021-2022 അധ്യാന വർഷത്തിൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ നേടിയ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വൈകിപ്പിക്കുന്നതായി പരാതി. 2022-2023 ബാച്ചിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തിട്ടും നേരത്തെ സ്കോളർഷിപ്പിന് അപേക്ഷിച്ച വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് ഇതുവരെയായി നൽകാതെ തടഞ്ഞുവച്ചിരിക്കുന്നു എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.


ഉദ്യോഗസ്ഥരുടെ അഭാവവും വകുപ്പിന്റെ നിസംഗതയും കാരണം സര്‍ക്കാര്‍ അനുവദിച്ച സ്‌കോളര്‍ഷിപ്പ് കൃത്യസമയത്ത് തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും ഇതു കാരണം കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് റിന്യൂവൽ ചെയ്യുന്നതിനായി പ്രയാസം നേരിടുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു. തങ്ങള്‍ ഇക്കാര്യം ഉന്നയിച്ച് പലതവണ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 2021 ബാച്ചിൻ്റെ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നില്ലന്നും ഒഴികഴിവ് പറഞ്ഞ് സ്കോളർഷിപ്പ് വിതരണം നീട്ടിക്കൊണ്ടു പോവുന്നത് അനീതിയാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. അധികൃതർ ഉദാസീനത വെടിഞ്ഞ് ഉടൻ സ്കോളർഷിപ്പ് വിതരണം ചെയ്യണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.


ലക്ഷദ്വീപില്‍ മതിയായ പഠന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ 6,000 ത്തില്‍ അധികം വിദ്യാര്‍ത്ഥികളാണ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി പഠിക്കുന്നത്. ഇവരുടെ പഠനചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്

Post a Comment

Previous Post Next Post